ദില്ലി: 15 ലക്ഷം രൂപ ഘട്ടം ഘട്ടമായി ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അതാവാലെ. ഒരു ദിവസം കൊണ്ട് ഈ പണം എത്തുമെന്ന് കരുതരുതെന്ന് രാം ദാസ് അതാവാലെ വിശദമാക്കി. ഇതിനായിട്ടാണ് റിസര്‍വ്വ് ബാങ്കിനോട് പണം ആവശ്യപ്പെട്ടത് അവര്‍ പണം തന്നില്ല. ഈ പണം ലഭിക്കാന്‍ ചില സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നും രാം ദാസ് അതാവാലെ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഗുജറാത്തില്‍ ചത്ത പശുവിന്റെ തൊലിയുരിഞ്ഞെന്ന് ആരോപിച്ച് ദളിത് യുവാക്കളെ ഗോരക്ഷാ പ്ര്വര്‍ത്തകര്‍ മര്‍ദ്ദിച്ചതിനെ നിശിതമായി വിമര്‍ശിച്ച വ്യക്തിയാണ് രാം ദാസ് അതാവാലെ. ‘ദലിത് യുവാക്കളെ നിങ്ങള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരൂ… വിദേശ മദ്യം കഴിക്കാം’ എന്ന രാം ദാസ് അതാവാലെയുടെ ആഹ്വാനം ഏറെ വിവാദമായിരുന്നു. ഏതൊരാള്‍ക്കും ബീഫ് കഴിക്കാന്‍ അവകാശമുണ്ടെന്നും രാംദാസ് അതാവാലെ നേരത്തെ പറഞ്ഞിരുന്നു.


