ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഒക്ടോബർ മൂന്ന് വരെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. ഇതോടെ, 14 ദിവസത്തേക്ക് കൂടി ചിദംബരം തിഹാർ ജയിലിൽ തുടരേണ്ടിവരും.
ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും പുരോഗമിക്കുകയാണ് തീഹാര്‍ ജയിലിൽ കിടക്കുന്നതിന് പകരം എൻഫോഴ്സ്മെന്റിന് മുന്നിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം നേരത്തെ സിബിഐ കോടതി തള്ളിയിരുന്നു. ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിട്ടുമില്ല.