ബംഗളൂരുവിലെ ദമ്പതികള്‍ ആമസോണില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത പാഴ്സലിനൊനൊപ്പം ജീവനുള്ള മൂര്‍ഖന്‍ പാമ്പ്. ബെംഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് മൂർഖൻ പാമ്പിനെ ലഭിച്ചത്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. പ്രൊഫഷണലുകളായ ദമ്പതികള്‍ എക്സ്ബോക്സ് കണ്‍ട്രോളറാണ് ഓര്‍ഡര്‍ ചെയ്ത്. ദിവസങ്ങള്‍ക്ക് ശേഷം ലഭിച്ച പാക്കറ്റ് തുറന്നപ്പോഴാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്.
എക്സ്ബോക്സ് കൺട്രോളറായിരുന്നു ഓർഡർ ചെയ്തിരുന്നത്. ഡെലിവറി ബോയ് നേരിട്ട് തന്നെയാണ് പാഴ്സൽ കൈമാറിയതെന്ന് ദമ്പതികൾ പറയുന്നു. ഉപഭോക്താവിനുണ്ടായ അസൗകര്യത്തിൽ ആമസോൺ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ”ആമസോണില്‍ നിന്ന് ഒരു എക്സ്ബോക്സ് കണ്ട്രോളര് ഓര്‍ഡര്‍ ചെയ്തു, അതിനൊപ്പം ഒരു സൗജന്യ പാമ്പും ലഭിച്ചു” തന്വി എന്ന ഉപഭോക്താവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.സംഭവത്തില്‍ ഖേദം അറിയിച്ച് ആമസോണ്‍ പ്രതികരിച്ചിരുന്നു. ആമസോണില്‍ നിന്ന് റീഫണ്ട് ലഭിച്ചതായി ദമ്പതികള്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ ജീവന് അപകടത്തിലായേക്കാവുന്ന സംഭവത്തെക്കുറിച്ചുള്ള ആശങ്കകളും ഇരുവരും പങ്കുവച്ചു.