രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 24 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഫലം വരുന്നതോടെ ഉപരിസഭയിലും സഖ്യം ഭൂരിപക്ഷത്തോടടുക്കും. കുതിരക്കച്ചവടം ഭയന്ന് എം.എല്‍.എ.മാരെ ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന രാജസ്ഥാനിലും ഗുജറാത്തിലും തിരഞ്ഞെടുപ്പുഫലം എന്താവുമെന്നത് കാത്തിരുന്ന് കാണാം.
കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മത്സരിക്കുന്ന രാജസ്ഥാനില്‍ കക്ഷിനില അനുസരിച്ച് മൂന്നില്‍ രണ്ട് സീറ്റ് കോണ്‍ഗ്രസിന് ലഭിക്കേണ്ടതാണ്. ഇവിടെ, അട്ടിമറിക്ക് ബി.ജെ.പി. ശ്രമിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് എം.എല്‍.എ.മാരെ ജയ്പുരിലെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കയാണ്. ബി.ജെ.പി.യും ഇവിടെ എം.എല്‍.എ.മാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഗുജറാത്തില്‍ അധികാരത്തിലുള്ള ബി.ജെ.പി.ക്ക് നാലുസീറ്റില്‍ മൂന്നെണ്ണം നേടാന്‍ രണ്ട് സാമാജികരുടെ പിന്തുണകൂടി വേണം. ഇവിടെയും കോണ്‍ഗ്രസ് എം.എല്‍.എ.മാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്.


