ആശങ്കകള്ക്കാെടുവില് കര്‍ണാടയില്‍ സഭാ നടപടികള്‍ ആരംഭിച്ചു. പ്രോട്ടെം സ്പീക്കറായ ബൊപ്പയ്യയുടെ അദ്ധ്യക്ഷതയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. മൂന്ന് അംഗങ്ങള്‍ വീതമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രോട്ടെം സ്പീക്കറായി ഗവര്‍ണര്‍ക്ക് മുന്നില്‍ രാവിലെ തന്നെ ബൊപ്പയ്യ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
സഭാനടപടികള്‍, വിശ്വാസ വോട്ടെടുപ്പടക്കം തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് മുമ്പ് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
ആകെ 224 സീറ്റുകളാണ് കര്‍ണാടക നിയമസഭയിലുള്ളത്. ഇതില്‍ 222 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ അംഗബലം 221 ആണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 111. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസ് 78 ഉം, ജെഡിഎസ് 36 ഉം, കോണ്‍ഗ്രസ് സ്വതന്ത്രന് ഒരു സീറ്റും ബി.എസ്.പി ഒരു സീറ്റും കെ.പി.ജെ.പി ഒരു സീറ്റും നേടി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം കിട്ടിയില്ല. ഇതോടെയാണ് കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്.
വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുമ്പ് സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുമ്പോള്‍ സഭയിലെ നിലവിലെ അംഗങ്ങള്‍ ഇപ്രകാരമാണ്. കോണ്‍ഗ്രസ സഖ്യം-112, (കോണ്‍-76, ജെഡിഎസ്-36) മറ്റുള്ളവര്‍ രണ്ട്. കോണ്‍ഗ്രസിന്റെ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലും ഇതുവരെ സഭയില്‍ എത്തിയിട്ടില്ല. ഇതില്‍ ആനന്ദ് സിങ് ബിജെപി പക്ഷത്തേക്ക് കൂറുമാറിയെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം അദ്ദേഹവുമായി ആര്‍ക്കും ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. രണ്ട് പേരും വിട്ടുനില്‍ക്കുന്നതോടെ സഭയിലെ അംഗസംഖ്യ 219 ആയി കുറയും. ബിജെപിയുടെ 104 അംഗങ്ങളാണ് ഹാജരുള്ളത്. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടന്നത് 222 മണ്ഡലങ്ങളിലേക്കാണ്. ഇതില്‍ കുമാരസ്വാമി രണ്ട് സീറ്റില്‍ മത്സരിച്ച് വിജയിച്ചിരുന്നു. അതില്‍ ഒന്ന് ഒഴിച്ചിട്ട് ബാക്കി ആകെ സീറ്റ് 221. നൂറ്റി പതിനൊന്നാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.


