ദില്ലി: റഫാല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും കോണ്‍ഗ്രസ് ഇന്നും നോട്ടീസ് നല്‍കും. അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ നടപടികളുമായി സഹകരിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിന്റെ പേരില്‍ പ്രധാനമന്ത്രിക്കെതിരെ നല്കിയ അവകാശലംഘന നോട്ടീസ് അംഗീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടും. അതേസമയം സിഖ് കൂട്ടക്കൊലക്കേസില്‍ സജ്ജന്‍കുമാറിന് ശിക്ഷ നല്‍കിയത് ചൂണ്ടിക്കാട്ടി തിരിച്ചടിക്കാനാവും ഭരണപക്ഷ ശ്രമം.


