ഡൽഹി : നാളെ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരം നടക്കാനിരിക്കെ ടീം ഇന്ത്യയുടെ പരിശീലന ജേഴ്സിക്കെതിരെ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി . എല്ലാം കാവി നിറമാക്കി മാറിക്കൊണ്ടിരിക്കുകയാണെന്ന് മമത ബാനർജി ആരോപിച്ചു. ടീം ഇന്ത്യയുടെ ജഴ്സി കാവിനിറമായതിനെയാണ് മമത വിമർശിച്ചത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ ലക്ഷ്യം വച്ചായിരുന്നു മമതയുടെ വിമർശനം. അതേസമയം മമതയുടെ വിമർശനത്തിനെതിരെ ബിജെപി രംഗത്തെത്തി. മമത കൊൽക്കത്തയെ മുഴുവൻ നീലയും വെള്ളയും നിറങ്ങളാക്കിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു.

