ദില്ലിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടുത്തം. ദില്ലിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെൻ്റിലാണ് തീ പടരുന്നത്. ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഫ്ലാറ്റിലെ ബേസ്മെന്റ് ഭാഗത്ത് 12.30ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. പാർക്കിങ്ങിൽ നിന്നാണ് തീ പടർന്ന് പിടിച്ചത്. മൂന്ന് ഫ്ലാറ്റുകളിലേക്ക് പടരുകയായിരുന്നു. നിലവിൽ തീ നിയന്ത്രണവിധേയമായിട്ടുണ്ട്. ആളാപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബാൽക്കെണി പൂർണമായി കത്തി നശിച്ചു. എം.പി മാർ മാത്രം താമസിക്കുന്ന ഫ്ലാറ്റുകളാണിത്. പാർലമെൻ്റ് സമ്മേളന കാളയളവ് അല്ലാത്തതിനാൽ എം.പി മാരിൽ പലരും സ്ഥലത്തില്ലായിരുന്നു. ഫയർഫോഴ്സ് എത്താൻ വൈകിയെന്ന ആക്ഷേപം ഉയർന്നു.
ആളപായമില്ലെന്നും എല്ലാ സ്ഥലത്ത് നിന്നും ആളുകളെ മാറ്റിയെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ദീപാവലിയോട് അനുബന്ധിച്ച് കുട്ടികള്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.