പോഷകാഹാര പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ബിസ്കറ്റ് കഴിച്ച് മഹാരാഷ്ട്രയില്‍ 80തോളം കുട്ടികള്‍ ആശുപത്രിയില്‍. ഛത്രപതി സംഭാജി നഗർ ജില്ലയിലെ കെക്കെറ്റ് ജാല്‍ഗോണ്‍ ഗ്രാമത്തിലെ ജില്ലാ കൗൺസിലിൻ്റെ അധികാരപരിധിയിലുള്ള സ്കൂളിലാണ് സംഭവം. ശനിയാഴ്ച രാവിലെ 8.30യോടെ ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് തലകറക്കവും ശര്‍ദ്ദിലും അനുഭവപ്പെടുകയായിരുന്നു. സംഭവം വില്ലേജ് അധികൃതരെ അറിയിക്കുകയും വിദ്യാർഥികളെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ 257 കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതില്‍ 153 പേരെ ആശുപത്രിയില്‍ എത്തിച്ചു. ഇവരിൽ ചിലർ ആദ്യചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് പോയി. ഇതില്‍ ചിലര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വീട്ടിലേയ്ക്ക് തിരിച്ചയച്ചു. ഏഴു വിദ്യാര്‍ത്ഥികളെ കൂടുതല്‍ ചികിത്സയ്ക്കായി ഛത്രപതി സാംബാജിനഗര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ ബാബാസാഹെബ് ഗുഹെ അറിയിച്ചു. സ്കൂളിൽ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.


