ഗോവ ഗവര്‍ണ്ണറായിരുന്ന സത്യ പാല് മാലിക്കിനെ മേഘാലയ ഗവര്‍ണര്‍ ആയി നിയമിച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിക്ക് ഗോവ ഗവര്‍ണറുടെ അധിക ചുമതല നല്കി. ഗവര്‍ണ്ണര്‍മാര്‍ അതത് ഓഫീസുകളില്‍ ചുമതലയേല്‍ക്കുന്ന ദിവസം മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും. ഗവര്‍ണ്ണര്‍മാരുടെ സ്ഥലം മാറ്റത്തിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നല്കി.

