ബിഹാറിൽ വീണ്ടും പാലം തകർന്നു. ഒരു മാസത്തിനിടെ തകരുന്ന 15-ാമത്തെ പാലമാണിത്. നദിയിലെ ജലനിരപ്പ് ഉയർന്നതാണ് പാലം തകരാൻ കാരണമെന്ന് അധികൃതർ പറയുന്നു. ഇതോടെ ബിഹാറിൽ ഒരുമാസത്തിനിടെ പതിനഞ്ചാമത്തെ പാലമാണ് തകർന്നത്. കനത്ത മഴയാണ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.
പണി പൂർത്തിയാകാത്ത 75 മീറ്റർ നീളമുള്ള പാലം മധുബനി എന്ന ഗ്രാമത്തിൽ ജൂൺ 29 ന് തകർന്നു വീണിരുന്നു. ജൂൺ 23ന് പണി പൂർത്തിയാകുന്നതിന് മുമ്പ് കൃഷൻഗഞ്ച് പാലം തകർന്നു. ജൂൺ 22ന് ഗണ്ഡക് കനാലിന് കുറുകെ നിർമിച്ച പാലവും തകർന്നു. ജൂൺ 19ന് അരാരിയയിൽ നിർമാണത്തിലിരുന്ന പാലവും തകർന്നു.
ഈ സംഭവങ്ങൾ ബിഹാർ സർക്കാരിനെതിരെ വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. നിർമാണപ്രശ്നങ്ങൾ ആരോപിച്ച് പാലം നിർമാണം തടയാൻ സർക്കാർ ശ്രമിച്ചെങ്കിലും ഇപ്പോൾ മാനേജ്മെൻ്റ് പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നിരിക്കുകയാണ്. വികസന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന പണം ശരിയായി വിനിയോഗിക്കാൻ കഴിയാത്തതാണ് പ്രശ്നമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.


