രാജ്യത്ത് ഇന്നും ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്. 15 പൈസയാണ് ഡീസലിന് വര്‍ദ്ധിച്ചത്. ഒരു ലിറ്റര്‍ ഡീസലിന്റെ കൊച്ചിയിലെ വില 77 രൂപ 11 പൈസയാണ്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇതോടെ കൊവിഡ് കാലത്ത് ഡീസലിന് 11 രൂപ 44 പൈസയാണ് വര്‍ദ്ധിച്ചത്. 80 രൂപ 59 പൈസയാണ് കൊച്ചിയിലെ ഒരു ലിറ്റര്‍ പെട്രോളിന്റ വില. തിരുവനന്തപുരത്ത് 78.57 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. 82.15 രൂപയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധനവില വര്‍ദ്ധിച്ചിരുന്നു.