ബിഹാറിലെ അരാരിയയിൽ നിർമാണത്തിലിരിക്കുന്ന പാലം പാലം തകർന്നുവീണു. ബക്ര നദിക്ക് കുറുകെ നിർമിക്കുന്ന കോൺക്രീറ്റ് പാലമാണ് തകർന്നത്.ബക്ര നദിക്കു കുറുകെ പണിത പാലമാണ് നിമിഷങ്ങൾ കൊണ്ട് തകർന്നുതരിപ്പണമായത്. 12 കോടി മുടക്കി നിർമ്മിച്ച പാലത്തിന്റെ അവസാനവട്ട മിനുക്കുപണികൾ നടക്കുന്നതിനിടെയാണ് തകർന്നത്.അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അരാരിയ ജില്ലയിൽ കുർസകാന്തക്കും സിക്തിക്കും ഇടയിലുള്ള യാത്ര എളുപ്പമാക്കുന്നതിനാണ് പാലം നിർമിച്ചത്.
നിർമ്മാണ കമ്പനി ഉടമസ്ഥന്റെ വീഴ്ചയാണ് പാലം തകരാൻ കാരണമെന്ന് സിക്തി എംഎൽഎ വിജയകുമാർ പ്രതികരിച്ചു. സംഭവത്തിൽ അധികൃതർ എത്രയും വേഗം അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചാണ് പാലം നിർമിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. നേരത്തെ നിർമിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് വെട്ടിപ്പൊള്ളിച്ചാണ് പുതിയ പാലം നിർമിച്ചത്. അപ്രോച്ച് റോഡ് പുനഃസ്ഥാപിക്കാനുള്ള പണികൾ നടക്കുന്നതിനിടെയാണ് പാലം തകർന്നുവീണതെന്നും നാട്ടുകാർ പറയുന്നു.


