രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 12,881 പേര്‍ക്ക്. ഇതാദ്യമാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 3,66,946 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 1,60,384 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,94,325 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 334 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെയുള്ള മരണസംഖ്യ12,237 ആയി.
മഹാരാഷ്ട്രയില്‍ 1,16,752 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 5,651 പേര് മരണമടഞ്ഞു. തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5,0193 ആയി. 576 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഡല്‍ഹിയില്‍ 47,102 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1,904 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


