റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് ഊട്ടിയിലേക്കുള്ള ട്രെയിൻ സർവീസ് ശനിയാഴ്ച റദ്ദാക്കി.തേനി ദിണ്ടിഗൽ, തെങ്കാശി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്. മേട്ടുപ്പാളയത്ത് നിന്നും ഊട്ടിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന പൈതൃക ട്രെയിന്റെ യാത്ര റദ്ദാക്കി.പാതയിൽനിന്നും മണ്ണ് പൂർണമായി നീക്കിയതിനുശേഷമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ.
യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്ന് റെയിൽവേ അറിയിച്ചു.പാതയിൽനിന്നും മണ്ണ് പൂർണമായി നീക്കിയതിനുശേഷമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്ന് റെയിൽവേ അറിയിച്ചു. മൂന്നുദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണമെന്നും നീലഗിരി ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു.