നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. മെയ് 31 വരെ കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനത്ത് നിന്നുള്ളവര്‍ കര്‍ണാടകയിലേയ്ക്ക് കടക്കാന്‍ പാടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ അറിയിച്ചു. നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര രാജ്യാന്തര യാത്രക്കാര്‍ക്കാണ് കര്‍ണാടക സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ച് ഞായറാഴ്ചകളില്‍ പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും യെദ്യൂരപ്പ അറിയിച്ചു.
കണ്ടെയിന്മെന്റ് സോണുകളില്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും മറ്റിടങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളും അനുവദിക്കും. സംസ്ഥാനത്തിനകത്ത് ഓടുന്ന എല്ലാ ട്രെയിനുകളും അനുവദിക്കും. എല്ലാ കടകളും തുറക്കാം. സംസ്ഥാനത്തിനകത്ത് ഓടുന്ന ട്രെയിന്‍ പോലെ തന്നെ സ്വകാര്യ-കെഎസ്ആര്‍ടിസി ബസുകള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതിയുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.