മംഗളുരു: പ്രണയക്കൊലയാളി ‘സയനഡ്’ മോഹന്‍ 19ാം കൊലക്കേസില്‍ ജീവപര്യന്തം തടവും 25000 രൂപ പിഴയും. കാസര്‍ഗോഡ് സ്വദേശിനിയായ 23 കാരിയെ 2006 ല്‍ മൈസുരുവില്‍ കൊലപ്പെടുത്തിയ കേസിലാണ് മംഗളൂരുവിലെ കോടതിയുടെ വിധി. സയനഡ് മോഹന്‍ എന്ന പേരിലറിയപ്പെടുന്ന മോഹന്‍ കുമാര്‍ (57) ഇരുപത് യുവതികളെ ലൈംഗികമായി ഉപയോഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ കേസുകളില്‍ പ്രതിയാണ്.
കാസര്‍ഗോഡ് സ്വദേശിനിയുമായി പ്രണയബന്ധം സ്ഥാപിച്ച ശേഷം മൈസുരുവിലെ ലോഡ്ജില്‍ കൊണ്ടു പോയി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. തിരിച്ച് വരുേമ്ബാള്‍ ബസ്സ്റ്റാന്‍ഡിലെ വിശ്രമമുറിയില്‍ നിന്ന് കഴിക്കാനായി ഗര്‍ഭനിരോധന ഗുളികയാണെന്ന വ്യാജേന സയനഡ് ഗുളിക നല്കി. ഗുളിക കഴിച്ചയുടനെ വിശ്രമമുറിയില്‍ ബോധം കെട്ട് വീണ യുവതിയെ അവിടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. യുവതി ധരിച്ചിരുന്ന ആഭരണങ്ങള്‍ ലോഡ്ജില്‍ നിന്ന് തന്നെ മോഹനന് കൈക്കലാക്കിയിരുന്നു. അതുമായാണ് അയാള്‍ അവിടെ നിന്ന് കടന്ന് കളഞ്ഞത്.
സാമ്ബത്തികമായ പ്രശ്നങ്ങളാലോ മറ്റോ വിവാഹം നടക്കാത്ത യുവതികളെയും വിധവകളെയുമാണ് ‘സയനഡ്’ മോഹന്‍ തെന്റ ഇരകളാക്കിയിരുന്നത്. യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി ഉപയോഗിക്കുകയും ശേഷം ഗര്‍ഭനിരോധന ഗുളികയാണെന്ന വ്യാജേന സയനഡ് ഗുളിക നല്കി കൊലപ്പെടുത്തി കടന്നുകളയുകയുമായിരുന്നു ഇയാളുടെ രീതി.


