ദില്ലി: ദില്ലി എയിംസിൽ ആശുപത്രിയിൽ തീപിടുത്തം. അത്യാഹിത വിഭാഗത്തോട് ചേർന്ന മുറികളിലാണ് തീപിടിച്ചത്. ഷോർട്ട് സെർക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. രണ്ടും മുന്നും നിലകളിലാണ് തീ കണ്ടത്. ആളപായം ഇല്ല.