ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലഡാക്കിലെത്തി. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നടക്കുന്ന മേഖലകളിലെ സാഹചര്യങ്ങള്‍ അദ്ദേഹം നേരിട്ടു വിലയിരുത്തുകയും ചെയ്തു. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ലഡാക്കിലെത്തിയത്. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ എന്നിവര്‍ രാജ്നാഥിനൊപ്പമുണ്ട്. രാജ്നാഥ് സിങ് സേനാംഗങ്ങളുടെ പാരാ ഡ്രോപ്പിങ് സ്കില്ലുകള്‍ കാണുകയും അതിനു ശേഷം അദ്ദേഹം അതിര്‍ത്തിയിലെ സ്റ്റക്ന പ്രദേശം സന്ദര്‍ശിച്ചു. ലുകുങ് മേഖലയിലും രാജ്നാഥ് സന്ദര്‍ശനം നടത്തും.