ഹൈദരാബാദ്: സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി.അമ്മ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.ഹൈദരാബാദിലെ സെരിലിംഗപള്ളിയിലാണ് സംഭവം.
ഒരു മാസം മുമ്പ് അമ്മ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയതിന് സുഹൃത്തിനെ യുവാവ് കൈയ്യോടെ പിടികൂടിയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവ് 23കാരനായ സുഹൃത്തിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം യുവാവ് തന്നെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.


