ഇന്ധനവില മാറ്റമില്ലാതെ ഉയരുന്നു.തുടര്‍ച്ചയായി പതിനൊന്നാം ദിവസമാണ് വിലകൂടുന്നത്. പെട്രോളിന് ഇന്ന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ പെട്രോളിന് 11 ദിവസത്തിനിടെ പെട്രോളിന് 6 രൂപ 3 പൈസയും ഡീസലിന് 6 രൂപ 2 പൈസയുമാണ് വര്‍ധിച്ചത്.
ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതിനാലാണ് ഇന്ത്യയിലും ഇന്ധന വില വര്‍ധനയ്ക്ക് കാരണം. എണ്ണ ഉത്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വര്‍ധനവിന് ഇടയാക്കിയത്.


