നാലാം ഘട്ട ലോക്ക് ഡൗണിന്റെ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ചാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. കണ്ടെയ്മെന്റ് സോണുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വ്യോമഗതാഗതവും മെട്രോ സര്‍വീസും അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം 31 വരെ തുറക്കില്ല. ആരാധനാലയങ്ങളും ഹോട്ടലുകളും തുറക്കില്ല. തിയേറ്ററുകളും മാളുകളും അടഞ്ഞുകിടക്കും. രാത്രി യാത്രയ്ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. പൊതുസമ്മേളനം അനുവദിക്കില്ല. അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകള്‍ ഉപാധികളോടെ അനുവദിക്കും. ഇരുസംസ്ഥാനങ്ങളും അനുവദിച്ചാല്‍ സര്‍വ്വീസ് നടത്താം.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
♦ ഹോട്ടലുകളും മാളുകളും അടഞ്ഞു തന്നെ കിടക്കും
♦ അന്തർ സംസ്ഥാന ബസ് സർവീസ് അനുവദിക്കും
♦ ആരാധനാലയങ്ങൾ അടഞ്ഞു തന്നെ
♦ ആഭ്യന്തര രാജ്യാന്തര വിമാന സർവീസ് ഇല്ല
♦ പൊതുപരിപാടികൾക്ക് കർശന നിയന്ത്രണം
♦ സംസ്ഥാനത്തിനകത്ത് ബസ് സർവീസുകൾക്ക് അനുവാദം
♦ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും
♦ രാത്രി 7 മുതൽ രാവിലെ ഏഴ് വരെയുള്ള കർഫ്യൂ തുടരും
♦ ഇരു സംസ്ഥാനങ്ങളും അനുവദിച്ചാൽ ബസ് സർവീസ് ആകാം
♦ ബാറുകൾ ജിംനേഷ്യം സ്വിമ്മിംഗ് പൂളുകൾ എന്നിവ അടഞ്ഞു കിടക്കും
♦ എല്ലാ ഓഫീസുകളും തുറക്കാൻ അനുമതി
♦ ടാക്സികൾ ഓടാനുള്ള അനുവാദമുണ്ട്
♦ പൊതു ഗതാഗതം താൽക്കാലികമായി തുറക്കുന്നു
♦ കണ്ടയ്ൻമെൻറ് സോണുകളിൽ കർശന നിയന്ത്രണം
♦ എല്ലാ കച്ചവടസ്ഥാപനങ്ങളും തുറക്കാം
♦ ബാർബർ ഷോപ്പുകൾക്ക് അനുമതി
♦സ്റ്റേഡിയങ്ങൾ തുറക്കാം; എന്നാൽ മത്സരങ്ങൾ പാടില്ല; കാണികളെയും അനുവദിക്കില്ല


