വൈറസ് വ്യാപന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയും തമിഴ്നാടും ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ട് സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടിയത്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുതിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും തമിഴ്നാടും. ലോക്ക് ഡൗണ്‍ നീട്ടിയാലും രണ്ട് സംസ്ഥാനങ്ങളിലും തീവ്ര മേഖലകളൊഴികെയുള്ള സ്ഥലങ്ങളില്‍ ചെറിയ ഇളവുകള്‍ ഉണ്ടാകും. 30,000 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ്-19 ബാധിച്ചത്. ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം മഹാരാഷ്ട്രയാണ്. അതേസമയം, ഇന്ത്യയില്‍ നാലാംഘട്ട ലോക്ക് ഡൗണില്‍ നല്കുന്ന ഇളവുകളെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ ഇന്നറിയാം.