ദില്ലി: ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ മമതാ ബാനര്‍ജിക്ക് വൻ തിരിച്ചടി. ബംഗാൾ മുൻ എഡിജിപി രാജീവ് കുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ സുപ്രീം കോടതി അനുവദിച്ചു. നിയമപരമായ നടപടികളുമായി സിബിഐക്ക് മുന്നോട്ടു പോകാമെന്നും സുപ്രീം കോടതി അറിയിച്ചു.
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ തെളിവു നശിപ്പിച്ചെന്നാണ് സിബിഐ വാദം. കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന സിബിഐ പ്രത്യേക സംഘം ദില്ലിയിൽ കൂടിയാലോചനകൾ നടത്തിയിരുന്നു. സുപ്രീം കോടതി അനുമതി കിട്ടിയാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ സാധ്യത തള്ളിക്കളയാനാകില്ല .
തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ രാഷ്ട്രീയമായും നിയമപരമായും വലിയ തിരിച്ചടിയാണ് മമതാ ബാനര്‍ജിക്ക് സുപ്രീം കോടതി വിധി.


