ദില്ലി: ഹെല്‍മറ്റ് ധരിക്കാതെ നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും പെട്രോള്‍ പമ്പുകളിലെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇനി ഇന്ധനം ലഭിക്കില്ല. ജില്ലാ ഭരണകൂടത്തിന്റെതാണ് ഉത്തരവ്. റോഡപകടങ്ങള്‍ കുറച്ച് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ജൂണ്‍ ഒന്ന് മുതല്‍ ഉത്തരവ് നടപ്പില്‍ വരും.
ഹെല്‍മറ്റില്ലാതെ പമ്പിലെത്തിയാല്‍ പെട്രോള്‍ ലഭിക്കില്ലെന്ന് മാത്രമല്ല പമ്പുകളിലെ സിസിടിവി ഉപയോഗിച്ച് വാഹന നമ്പര്‍ ശേഖരിച്ച് ഉടമയുടെ വിവരങ്ങള്‍ കണ്ടെത്തി ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് ജില്ലാ ഭരണകൂടംത്തിന്റെ നീക്കം. ഹെല്‍മറ്റ് ഇല്ലാതെയെത്തി പെട്രോള്‍ നല്‍കാതെ വരുമ്പോള്‍ പമ്പ് ജീവനക്കാരോട് മോശമായി പെരുമാറുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കാനും നീക്കമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

