ന്യൂഡല്‍ഹി: പാകിസ്ഥാന് ഹൈക്കമ്മീഷന് ഓഫീസില്‍ പതാക ഉയര്‍ത്തി ഇന്ത്യന്‍ ജനതയുടെ പ്രതിഷേധം. ലണ്ടനിലെ പാകിസ്ഥാന് ഹൈക്കമ്മീഷന് ഓഫീസിലാണ് ഇന്ത്യന്‍ പതാക ഉയര്‍ത്തുകയും വന്ദേമാതരവും ഭാരത് മാതാ കീ ജയ് വിളികളും ഉയര്‍ത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഒത്തുകൂടിയായിരുന്നു പ്രതിഷേധം. 
പാകിസ്ഥാന് ഭീകരവാദികള്‍ക്ക് ലോകത്ത് ഏറ്റവും വലിയ അഭയസ്ഥാനമൊരുക്കുന്നത് ലണ്ടനിലെ ഹൈക്കമ്മീഷനാണ്. ഇതിന് മുന്നില്‍ത്തന്നെയാണ് പാകിസ്ഥാന് ഭീകരവാദികളെ ഒറ്റപ്പെടുത്തുക എന്ന് മുദ്രാവാക്യം ഇന്ത്യാക്കാര്‍ വിളിച്ചതെന്നത് ഏറെ ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസമാണ് കശ്മീരിലെ പുല്‍വാമയില്‍ സൈന്യം സഞ്ചരിച്ച വാഹനത്തിന് നേരെ ചാവേര്‍ ആക്രമണമുണ്ടായത്. സംഭവത്തെ അപലപിച്ച് അമേരിക്കയും ഇസ്രയേലും അടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

