ന്യൂഡൽഹി: ആധാറും വോട്ടർ ഐഡി കാർഡുകളും ഒരു വ്യക്തിയുടെ ജനനത്തീയതി തെളിയിക്കാനുള്ള നിർണായക തെളിവല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ജസ്റ്റിസ് ജയ് കുമാർ പിള്ളയുടെ ബെഞ്ചിൻ്റേതാണ് നിരീക്ഷണം.
ആധാർ കാർഡും വോട്ടർ ഐഡിയും ഡിഒബി തെളിവായി കണക്കാക്കി, ജാംലി (അംബാപുര)യിലെ അംഗൻവാടി സഹായികയായ ഹിർലിബായിയെ പുനഃസ്ഥാപിച്ച ഉത്തരവ് മരവിപ്പിച്ചു. വിരമിക്കലിന് ശേഷം ജോലിയിലേക്ക് മടങ്ങാൻ അനുവദിച്ചുകൊണ്ട്, ധാർ ജില്ലാ അഡീഷണൽ കളക്ടറുടെയും മധ്യപ്രദേശ് സർക്കാരിന്റെയും ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. മധ്യപ്രദേശ് ഹൈക്കോടതി ഹിർലിബായിയുടെ പുനഃസ്ഥാപനം തെറ്റാണെന്ന് കണ്ടെത്തി. പകരം പ്രമീളയെന്ന സ്ത്രീയെ ജോലിയിൽ തിരിച്ചെടുക്കാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടു.


