ചെന്നൈ: കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ ശരവണ ഭവന് ഹോട്ടലുടമ പി. രാജഗോപാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ ഹൃദായാഘാതത്തെ തുടര്‍ന്നാണ് രാജഗോപാലിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്താലാണ് കഴിയുന്നത്.
സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് രാജഗോപാലും കൂട്ടുപ്രതി ജനാര്‍ധനനും ചെന്നൈ നാലാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജയില്‍ശിക്ഷ ഏറ്റുവാങ്ങുന്നതിന് സാവകാശം അനുവദിക്കണമെന്ന രാജഗോപാലിന്റെ അപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് രാജഗോപാല്‍ കീഴടങ്ങിയത്.

