തിരുവാരുര്‍: തമിഴ്നാട്ടിലെ തിരുത്തുറപ്പൂണ്ടിയില്‍ മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മുള്ളിയരു നദിക്കു സമീപമാണ് ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. നദിക്കു സമീപം കളിക്കാനെത്തിയ കുട്ടികളാണ് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും പഞ്ചായത്ത് ഉദ്യോഗസ്ഥരും തഹസില്‍ദാറും സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

