ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് കാണാതായ മൂന്ന് എം.എല്‍.എമാരില്‍ രണ്ടുപേര്‍ തിരികെയെത്തി.
ഹഗാരിബൊമ്മനഹള്ളി മണ്ഡലത്തിലെ എം.എല്‍എ ഭിമ നായിക് ആണ് അവസാനമായി വന്നത്. ഒരു എം.എല്‍.എ നേരത്തെ എത്തിയിരുന്നു. ഭരണം കൈവിട്ടു പോകുമോ എന്ന കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റ ആശങ്ക ഇതോടെ മാറിയിട്ടുണ്ട്.

