ദില്ലി: അഗസ്ത വെസ്റ്റ് ലാന്റ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന് ക്രിസ്ത്യന്‍ മിഷേലിനെ ദില്ലി സിബിഐ കോടതി നാല് ദിവസത്തേയ്ക്ക് കൂടി സിബിഐ കസ്റ്റഡിയില്‍ വിട്ടു.
മുംബൈയില്‍ കൊണ്ടു പോയി തെളിവെടുക്കേണ്ടതുണ്ടെന്നും സിബിഐ അഭിഭാഷകന് കോടതിയെ അറിയിച്ചു. അഞ്ചു ദിവസത്തേയ്ക്കു കൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടിരുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി നീട്ടണമെന്ന് സിബിഐ ആവശ്യപ്പെട്ടത്.
ഇതിനിടെ സ്വിറ്റ്സര്‍ലന്റിലും ഇറ്റലിയിലും മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകയെന്ന വാദവുമായെത്തിയ റോസ് മേരി പട്രിസിയെ മിഷേലുമായി പത്തു മിനിട്ട് സംസാരിക്കാന്‍ കോടതി അനുവദിച്ചു.

