ന്യൂഡല്‍ഹി: വായു മലീനീകരണം മൂലം ബുദ്ധിമുട്ടുന്ന ഡല്‍ഹിയില്‍ ഓക്സിജന്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ സജീവമാകുന്നു. ഏഴ് പുതിയ ഓക്സിജന്‍ ബാറുകള്‍ സാകേതില്‍ തുടങ്ങി. വ്യത്യസ്ത സുഗന്ധങ്ങളില്‍ ഓക്സിജന്‍ ലഭ്യമാക്കുന്ന അവിടെ 5 മിനുട്ട് ശ്വസിക്കുന്നതിന് 299 രൂപയാണ് ഈടാക്കുന്നത്. വായു മലിനീകരണം കൂടുതലായ സാഹചര്യത്തില്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്.
ആര്യവീര്‍ കുമാറാണ് ഓക്സി പ്യൂര്‍ തുടങ്ങിയത്. വായൂമലിനീകരണം രൂക്ഷമായതോടെ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി നിരവധിപ്പേര്‍ ആശുപത്രികളിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സഹചര്യത്തില്‍ കൂടുതല്‍ ഓക്സിജന്‍ പാര്‍ലറുകള്‍ തുടങ്ങും. ഓക്സിജന്‍ പാര്‍ലറുകളില്‍ എത്തുന്നവര്‍ക്ക് ട്യൂബിലൂടെ ഓക്സിജന്‍ ശ്വസിക്കാം. കയ്യില്‍ കൊണ്ടുനടക്കാവുന്ന ചെറിയ ഓക്സിജന്‍ ബോട്ടിലുകളും ഇവിടെനിന്ന് ലഭിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒാക്സിജന്‍ പാര്‍ലറുകള്‍ ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താളത്തില്‍ ഒരു ഓക്സിജന്‍ ബാറുകൂടി തുറക്കാന്‍ ഓക്സി പ്യൂര്‍ പദ്ധതിയിടുന്നുണ്ട്. കുട്ടികള്‍ക്കും വയോധികര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ് ഓക്സിജന്‍ ബാറെന്ന് ചില സന്ദര്‍ശകര്‍ പറഞ്ഞു. വായു മലീകരണം മൂലം കൂടുതല്‍ ബുദ്ധിമുട്ടുന്നത് കുട്ടികളും വയോധികരുമാണ്


