രാജ്യമിന്ന് എഴുപത്തി മൂന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഒരു പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നല്ല ദിനം കടന്നുവരുന്നത്. ദുരന്തങ്ങള്‍ നമുക്ക് കീഴ്പെടാനുള്ള പ്രതിഭാസങ്ങളല്ല, മറിച്ച് നമുക്ക് അതിജീവിക്കാനുള്ള വെല്ലുവിളികളാണ്. ആ നിലയില്‍ ഏത് പ്രകൃതി ദുരന്തത്തെയും കാണാനും മറികടക്കാനും നമുക്കു കഴിയേണ്ടതുണ്ട്. സ്വന്തം ജീവൻ ത്യെജിച്ചു നമുക്ക് വേണ്ടി നമ്മുടെ പൂർവികർ നമുക്ക് നേടി തന്ന സ്വതന്ത്ര്യം.
നാം മറക്കരുത് സ്വാതന്ത്ര്യ ബലിത്തീയിൽ വീരാഹുതി ചെയ്തവരെ……
നാം മറക്കരുത് സഹന സമരത്തിന്റെ പുതിയ പ്രഭാതങ്ങൾ ലോകത്തിന് കാട്ടിക്കൊടുത്തവരെ…..
നാം മറക്കരുത് ഒന്നുമെന്റേതല്ല എല്ലാം രാഷ്ട്രത്തിന്റേതാണെന്ന് പ്രഖ്യാപിച്ച് മണ്മറഞ്ഞവരെ
നാം മറക്കരുത് തടവറയിലെ കരിങ്കൽ ഭിത്തികളിൽ കൈവിലങ്ങുകൾ കൊണ്ട് സ്വാതന്ത്ര്യ ഗീതം കോറിയിട്ടവരെ……
നാം മറക്കരുത് കൈക്കുഞ്ഞിനെ ഒക്കത്തേറ്റി കരവാളുമായി അടർക്കളത്തിൽ പടവെട്ടിയ വീരാംഗനമാരേ…….
നാം മറക്കരുത് ആർഷഭാരതത്തിന്റെ അമരസന്ദേശം സ്വാതന്ത്ര്യ സേനാനികൾക്ക് പകർന്ന് നൽകിയ മഹാപ്രതിഭകളെ……
ഓരോ സ്വാതന്ത്ര്യ ദിനവും ഈ ധീരദേശാഭിമാനികളുടെ ഓർമ്മകളാൽ ദീപ്തമാകട്ടെ.
സ്വന്തം ജീവൻ ത്യെജിച്ചു നമുക്ക് വേണ്ടി നമ്മുടെ പൂർവികർ നമുക്ക് നേടി തന്ന സ്വതന്ത്ര അതിനെ നമുക്ക് അതിന്റെ ഗൗരവം മനസിലാക്കി മുന്നോട്ടു പോകാം ഏവർക്കും രാഷ്ട്രദീപം ഗ്രൂപ്പിന്റെ ഹൃദയം നിറഞ്ഞ സ്വതന്ത്ര ദിനാശംസകൾ


