ദില്ലി: ജമ്മുകശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ കേന്ദ്രം നീക്കം തുടങ്ങി. എട്ട് കേന്ദ്രമന്ത്രിമാർ ഈയാഴ്ച ജമ്മുകശ്മീരിലെത്തും. ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ പുനപരിശോധിക്കാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം. എട്ട് കേന്ദ്രമന്ത്രിമാർ ഈയാഴ്ച ജമ്മുകശ്മീരിലെത്തുമെന്ന് അറിയിച്ച് കേന്ദ്രം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. കേന്ദ്രസർക്കാർ നയങ്ങളെക്കുറിച്ച് വിശദീകരിക്കാനാണെന്നാണ് കത്തിൽ പറയുന്നത്. രവിശങ്കർപ്രസാദ്, ഗിരിരാജ് സിംഗ്, പിയൂഷ് ഗോയൽ തുടങ്ങിയവർ സംഘത്തിലുണ്ട്.
കശ്മീര്‍ താഴ്വരയില് ആശുപത്രി, ബാങ്കിംങ്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയ്ക്കുള്ള ഇന്റര്‍നെറ്റ് സേവനം ഇന്ന് രാവിലെ പുനസ്ഥാപിച്ചിരുന്നു. ഹോട്ടലുകള്‍ക്കും യാത്രാ സ്ഥാപനങ്ങള്‍ക്കും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്കി. സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും. ജമ്മുവിൽ മൊബൈൽ ഇൻറർനെറ്റും ഭാഗികമായി പുനഃസ്ഥാപിച്ചു. ദോഡ ജില്ലിയിലെ ഹിസ്ബുൽ കമാൻഡർ ഹാറുൺ അവാസിനെ വധിച്ചതിനെ തുടർന്ന് ചില ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.


