ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചിത്രവുമായി നൂറുരൂപയുടെ നാണയം വരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. 
നാണയത്തിന്റെ സവിശേഷതകള്‍:
ഒരുവശത്ത് വാജ്പേയിയുടെ ചിത്രവും ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പേരുണ്ടാകും. ചിത്രത്തിനുതാഴെ അദ്ദേഹത്തിന്റെ ജനന, മരണ വര്‍ഷങ്ങളായ 1924, 2018 എന്നിവ ഉണ്ടാകും.
മറുവശത്ത് അശോകസ്തംഭത്തിലെ സിംഹം. സിംഹത്തോടൊപ്പം ദേവനാഗരി ലിപിയില്‍ സത്യമേവ ജയതേ. സിംഹത്തിന്റെ ഇടതുഭാഗത്ത് ദേവനാഗരി ലിപിയില്‍ ‘ഭാരത്’ എന്നും വലതുഭാഗത്ത് ഇംഗ്ലീഷില്‍ ‘ഇന്ത്യ’യെന്നുമുണ്ടാകും.
ഭാരം 35 ഗ്രാം ആകും.

