ഷില്ലോംഗ്: മേഘാല ഈസ്റ്റ് ജെയ്തിയ ഹില്‍സ് ജില്ലയില്‍ അനധികൃത കല്‍ക്കരി ഖനിയില്‍ ജലപ്രവാഹം. സംഭവത്തില്‍ 13 പേര് ഖനിക്കുള്ളില്‍ കുടുങ്ങി. ഇവര്‍ മരിച്ചതായാണ് സൂചന.
തൊഴിലാളികള്‍ മൂന്നു ദിവസം മുമ്പ് ലൈതീന്‍ നദീതീരത്ത് ചെറിയ മുഖദ്വാരമുള്ള കല്‍ക്കരി ഖനി നിര്‍മിച്ചിരുന്നു. നദിയില്‍നിന്നും വെള്ളം കവിഞ്ഞുകയറി ഖനി നിറഞ്ഞു. ഇതോടെ തൊഴിലാളികള്‍ ഇതിനുള്ളിലായി. വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയാനുള്ള ശ്രമത്തിലാണ്.
അതേസമയം അനധികൃതമായി ഖനി നിര്‍മിച്ചതിനു പൊലീസ് കേസെടുത്തു.

