ബംഗളൂരു: കര്‍ണാടകയിലെ ചാമരാജനഗറില്‍ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം പത്തായി. ഇവിടുത്തെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
പ്രസാദം കഴിച്ച 60 പേര് ചികിത്സയിലാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. പ്രസാദത്തിന്റെ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തു വീണു.

