പട്ന: ബിഹാർ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ. വോട്ടെണ്ണല്‍ ഒന്നരമണിക്കൂര്‍ പിന്നിടുമ്പോൾ 154 സീറ്റില്‍ എൻഡിഎ മുന്നേറുകയാണ്. 93 സീറ്റില്‍ മഹാസഖ്യവും ലീഡുമായി മഹാസഖ്യവും നില മെച്ചപ്പെടുത്തി.
പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞ് ഇവിഎം എണ്ണി തുടങ്ങിയപ്പോൾ 122 സീറ്റുകളിൽ എൻഡിഎ മുന്നിലായിരുന്നു. രാഘവ്പൂരിൽ മത്സരിക്കുന്ന തേജസ്വിയാദവ് മുന്നിലാണ്. എക്സിറ്റ് പോൾ ഫലങ്ങളിലെ മുൻതൂക്കത്തിൽ പൂർണ്ണ ആത്മവിശ്വാസമാണ് എൻഡിഎ നേതാക്കൾ പങ്കുവെക്കുന്നത്.എക്സിറ്റ് പോളുകൾ യഥാർത്ഥ ജനഹിതം എന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നത്. എന്നാൽ ഭരണ ഭരണവിരുദ്ധ വികാരമാണ് ഉയർന്ന പോളിംഗ് ശതമാനത്തിന് കാരണമെന്ന പ്രതീക്ഷയിലാണ് മഹാസഖ്യ നേതാക്കൾ.
38 ജില്ലകളിലായി 46 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. എക്സിറ്റ്പോൾ ഫലങ്ങൾ ഏതാണ്ട് എല്ലാം എൻഡിഎ വലിയ ഭൂരിപക്ഷമാണ് പ്രവചിച്ചത്. അതിൽ തന്നെ ഏറ്റവും നേട്ടം ഉണ്ടാക്കാൻ പോകുന്നത് ജെഡിയു ആണെന്നാണ് എക്സിറ്റ് പോളുകളുടെ പൊതുവിലയിരുത്തൽ. 30 സീറ്റുകൾ ഇത്തവണ അധികമായി ലഭിക്കുമെന്നാണ് പ്രവചനം.


