പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഇന്‍ഫോസിസ് സഹസ്ഥാപകനും നിക്ഷേപകനുമായ എന്‍ ആര് നാരായണമൂര്‍ത്തി രംഗത്തെത്തി. ഇന്ത്യക്ക് വേണ്ടത് തുടര്‍ഭരണമാണെന്നും മോദി വീണ്ടും അധികാരത്തിലേറണമെന്നും നാരായണമൂര്‍ത്തി പറഞ്ഞു.
ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് നാരായണ മൂര്‍ത്തിയുടെ പുതിയ മോദി അനുകൂല പ്രസ്ഥാവന പുറത്തു വന്നത്.

ചരക്കുസേവനനികുതി നികുതി പോലുള്ള സാമ്പത്തിക പരിഷ്കരണങ്ങള്‍ നടപ്പാക്കിയതിനും മൂര്‍ത്തി മോദിയെ അഭിനന്ദിച്ചു.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്നിലെ ചാലകശക്തി മോദിയാണെന്നും നാരായണമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര തലത്തില്‍ അഴിമതി കുറയ്ക്കാന്‍ നരേന്ദ്ര മോദിയും സംഘവും കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ പറഞ്ഞു.
സാമ്പത്തിക പുരോഗതിയിലധിഷ്ഠിതമായ സര്‍ക്കാരിനെയാണ് മോദി നയിക്കുന്നത്. പദ്ധതികള്‍ അടിസ്ഥാനതലത്തില്‍ നടപ്പാക്കേണ്ടത് ബ്യൂറോക്രാറ്റുകളാണ്. സാമ്പത്തിക വളര്‍ച്ചയിലും അച്ചടക്കത്തിലും ശ്രദ്ധയൂന്നിയുള്ള ഒരു പ്രധാനമാന്ത്രിയുണ്ടെന്നത് നല്ല കാര്യമാണന്നും മൂർത്തി പറഞ്ഞു. തുടര്‍ഭരണമാണ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നല്ലതെന്ന് ചാനലിന് നല്കിയ അഭിമുഖത്തില്‍ നാരായണ മൂര്‍ത്തി പറഞ്ഞു.


