മുസാഫർപൂർ : മുസാഫര്‍പൂരില്‍ ബാഗമതി നദിയില്‍ ബോട്ട് മറിഞ്ഞ് 18 വിദ്യാര്‍ഥികളെ കാണാതായി. 20 പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി സംസ്ഥാന-ദേശീയ ദുരന്തനിവാരണ സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്. ബെനിദാദിലെ മധുപുര്‍ പട്ടിഘട്ടില്യരുന്നു അപകടം. സ്കൂളിലേക്ക് പോയ കുട്ടികള്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
അപകടസ്ഥലത്തേക്ക് ജില്ലാ മജിസ്ട്രേറ്റ് ഉള്‍പ്പടെയുള്ളവര്‍ പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കൂടുതല്‍ രക്ഷാസംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. ബോട്ടപകടത്തില്‍ അന്വേഷം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.