ചട്ണിയിൽ നിന്നും മുടി ലഭിച്ച സംഭവത്തിൽ റസ്റ്ററന്റിന് 5000 രൂപ പിഴ. ഹൈദരാബാദിലെ എ.എസ് റാവു നഗറിലെ റസ്റ്ററന്റിനാണ് പിഴശിക്ഷ. ശ്രീഖണ്ഡേ ഉമേഷ് കുമാര്‍ എന്ന ഉപഭോക്താവാണ് ഇത് എക്സില്‍ കുറിച്ചത് ‘ഇസിഐഎല്ലിലെ രാധികയ്ക്കടുത്തുള്ള എ എസ് റാവു നഗറിലെ ‘ചട്ണീസി’ലെ ചട്ണിയില്‍ ഒരു മുടി കണ്ടെത്തി.
എംഎൽഎ ദോശയും, സ്റ്റീം ദോശയും ഇഡ്ഡലിയുമാണ് ഓർഡർ ചെയ്തത്. 522 രൂപയായിരുന്നു ഭക്ഷ്യവസ്തുക്കളുടെ വില. ഭക്ഷണം കഴിക്കുന്നതിനിടെ ചട്ണിയിലൊന്നിൽ മുടി കണ്ടെത്തുകയായിരുന്നുകുറിപ്പിനൊപ്പം അദ്ദേഹം ഭക്ഷണത്തിന്റെ ബില്ലും മറ്റ് ചിത്രങ്ങളും പങ്കുവച്ചു. ഇഡ്ഡലി, ദോശ, മിനറല്‍ വാട്ടര്‍, തുടങ്ങിയവയാണ് അദ്ദേഹം വാങ്ങിച്ചത്. ബില്‍ത്തുക 522 രൂപ’, എന്നാണ് കുറിപ്പ്.ഭക്ഷണം മാറ്റിനൽകാമെന്ന് മാനേജർ അറിയിച്ചുവെന്നും മോശം അനുഭവമാണ് തനിക്ക് റസ്റ്ററന്റിൽ നിന്നും ഉണ്ടായതെന്നും അദ്ദേഹം എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി. തുടർന്ന് ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ റസ്റ്ററന്റിനെതിരെ നടപടിയെടുക്കുകയായിരുന്നു.


