ഇന്ധനവിലയില്‍ എട്ടാം ദിവസവും വര്‍ദ്ധനവ്. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. 8 ദിവസത്തിനുള്ളില്‍ പെട്രോളിന് 4 രൂപ 53 പൈസയും ഡീസലിന് 4 രൂപ 41 പൈസയുമാണ് കൂടിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡിന്റെ വില തകര്‍ച്ചയ്ക്ക് ശേഷം നേരിയ തോതില്‍ വില കൂടിയിരുന്നു. ഇതനുസരിച്ചാണ് ഇവിടെയും വിലകൂട്ടിയത്. നിലവിലെ സാഹചര്യത്തിലെ വില വര്‍ധനവ് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണെങ്കിലും കേന്ദ്രത്തിന് കുലുക്കമില്ല. ദിവസം അമ്പത് പൈസ മുതല്‍ മുകളിലേയ്ക്ക് ഒരാഴ്ചയായി ഇന്ധനവില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

