ബംഗളൂരു: സേശാദ്രിപുരത്തെ ഹോട്ടലില്‍ വിദേശ വനിതയെ മരിച്ചനിലയില്‍ കണ്ടെത്തി. ഉസ്ബക്കിസ്ഥാന് സ്വദേശിനിയായ സറീന(37) ആണ് മരിച്ചത്.
ടൂറിസ്റ്റ് വിസയില്‍ നാലുദിവസം മുന്‍പാണ് ഇവര്‍ ബംഗളൂരുവിലെത്തിയത്.
ബുധനാഴ്ച ഹോട്ടലില്‍ മുറിയെടുത്ത യുവതിയെ വൈകുന്നേരത്തോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വാതിലില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണമില്ലാതിരുന്നതോടെ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.