അമ്രേലി: പശുവിനെ കശാപ്പ് ചെയ്ത കേസില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവും 18 ലക്ഷം പിഴയും ചുമത്തി ഗുജറാത്തിലെ അമ്രേലി ജില്ലയിലെ സെഷന്‍സ് കോടതി. ഗോവധക്കേസില്‍ മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത് ഇതാദ്യമാണ്.
പൊലീസ് നടത്തിയ റെയ്ഡിൽ വീട്ടിൽ പശുവിന്റെ ചില ശരീരഭാഗങ്ങൾ കണ്ടെത്തി. പശുവിനെ കശാപ്പ് ചെയ്തു ഭക്ഷിച്ചെന്ന് തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ചരിത്രപരമായ വിധി എന്ന് ഗുജറാത്ത് ഉപ മുഖ്യമന്ത്രി ഹർഷ് സാഗ്വി വ്യക്തമാക്കി. കോടതി നൽകിയത് ശക്തമായ സന്ദേശം എന്നും ഹർഷ് സാഗ്വി പറഞ്ഞു.
കാസിം സോളങ്കിയെ സംഭവസ്ഥലത്ത് തന്നെ പിടികൂടിയെങ്കിലും മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഇവരെ പിടികൂടുന്നത്. അതേസമയം ചരിത്രപരമായ വിധിയെന്നാണ് ഗുജറാത്ത് സർക്കാർ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള സർക്കാർ, പശു സംരക്ഷണത്തിനും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് ജിതു വഘാനി വ്യക്തമാക്കി.


