ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടർ നേരിട്ടത് ക്രൂര പീഡനം.സ്വകാര്യ ഭാഗങ്ങളിൽ അടക്കം മാരകമായ മുറിവുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.വയറിലും കഴുത്തിലും വിരലിലുകളിലും മുറിവേറ്റെന്നും സ്വകാര്യ ഭാഗങ്ങളില്‍നിന്ന് രക്തം വാര്‍ന്നെന്നുമാണ് കണ്ടെത്തല്‍. കണ്ണടപൊട്ടി രണ്ടു കണ്ണിലും ഗ്ലാസ് തറച്ചു. സ്വകാര്യ ഭാഗങ്ങളിൽ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായി. മരണം പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മരണം സംഭവിച്ചത് പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണ്. ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. കൊല്ലപ്പെട്ട പെൺകുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് ഡോക്ടർമാർ തെരുവിലിറങ്ങി പ്രതിഷേധിച്ചു.സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്യാമ്പസില്‍ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കണമെന്ന തങ്ങളുടെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ ആശുപത്രി ഭരണകൂടം അവഗണിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ സുരക്ഷാ ഏജന്‍സിക്കും പിഴവുകളുണ്ടെന്ന് റസിഡന്റ് ഡോക്ടര്‍മാരും ആരോപിച്ചിരുന്നു.വെള്ളിയാഴ്ചയാണ് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കൊൽക്കത്ത പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


