ഭയത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നതെന്ന് നടന് സല്മാന് ഖാന്. തുടര്‍ ഭീഷണികളില്‍ ആശങ്കയുണ്ടെന്നും സല്മാന് ഖാന് മുംബൈ പൊലീസിന് മൊഴി നല്കി.ഞെട്ടിയുണര്‍ന്ന് ബാല്‍ക്കണിയില്‍ നോക്കിയെങ്കിലും താൻ ആരെയും കണ്ടില്ല. തന്റെ ജീവൻ അപകടത്തിലാണെന്ന് മനസിലായെന്നും താരം മൊഴിയില്‍ വ്യക്തമാക്കി.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് സംഘം സല്മാന് ഖാന്റെ മൊഴിയെടുക്കാന്‍ ബാന്ദ്രയിലെ വസതിയിലെത്തിയത്.
ഏപ്രില്‍ 14നാണ് സല്മാൻ ഖാന് എതിരെ ആക്രമണമുണ്ടായത്. അന്നത്തെ സംഭവത്തില്‍ പൊലീസിന്റെ അറസ്റ്റിലായിരിക്കുന്നത് അഞ്ചു പേരാണ്. സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.പൊലീസ് സുരക്ഷയുണ്ടെങ്കിലും സംഭവ സമയം പൊലീസ് സാന്നിധ്യം വീട്ടിലുണ്ടായിരുന്നില്ല. ആവര്‍ത്തിക്കുന്ന ഭീഷണിയില്‍ താനും കുടുംബവും ഭയത്തിലാണെന്നും സല്മാന് പറഞ്ഞു. ബൈക്കിലെത്തി വെടിവച്ച സംഭവത്തില്‍ പ്രതികളെല്ലാം പൊലീസ് പിടിയിലായിട്ടുണ്ട്.


