ഇന്ത്യന്‍ ആരോസിനായി കഴിഞ്ഞ വര്‍ഷം ഐലീഗ് കളിച്ച മധ്യനിര താരം സുരേഷ് വാങ്ജാമും, ഗോള്‍കീപ്പര്‍ പ്രഭ്ശുകന്‍ ഗിലുമടക്കം രണ്ടു താരങ്ങളെ സ്വന്തമാക്കി ബെംഗളൂരു എഫ് സി. ഇരുവരം ബെംഗളൂരു എഫ് സിയുമായി കരാര്‍ ഒപ്പിട്ടു. അവസാന രണ്ട് സീസണിലുകളിലായി ആരോസ് നിരയിലെ സ്ഥിര സാന്നിദ്ധ്യങ്ങളാണ് ഇരുവരും.

മധ്യനിര താരമായ സുരേഷ് സിങ് എ ഐ എഫ് എലൈറ്റ് അക്കാദമിയിലൂടെ വളര്‍ന്ന താരമാണ്. 18കാരനായ താരം ഇന്ത്യന്‍ അണ്ടര്‍ 17, അണ്ടര്‍ 20 ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. ചന്ദിഗദ് അക്കാദമിയിലൂടെ വളര്‍ന്ന ഗില്‍ അവസാന രണ്ട് സീസണുകളിലായി ആരോസിന്റെ ഒന്നാം നമ്ബര്‍ ഗോള്‍ കീപ്പറാണ്. ധീരജ് ആരോസ് വിട്ടത് മുതല്‍ വലകാക്കുന്ന ഗില്‍ ഇതുവരെ 32 ഐലീഗ് മത്സരങ്ങള്‍ ആരോസിനായി കളിച്ചു. വരുന്ന സീസണില്‍ ഇരുവരെയും ബെംഗളൂരു എഫ് സി ലോണില്‍ ആരോസിന് തന്നെ വിട്ടു നല്‍കിയേക്കും


