ഹൈദരാബാദ്: മാതാപിതാക്കളെ പരിപാലിക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ തെലങ്കാന സർക്കാർ. പരിപാലിക്കാത്തവരുടെ ശമ്പളത്തിൽ നിന്ന് 10 ശതമാനം പിടിച്ചെടുക്കാനും അത് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനും നിയമം കൊണ്ടുവരാൻ ആലോചന.
പ്രായമായ മാതാപിതാക്കൾ മക്കൾക്കെതിരെ നൽകുന്ന പരാതികൾ ഗൗരവമായി കാണണമെന്നും ശമ്പളത്തിന്റെ 10 ശതമാനം നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് സൗജന്യമായി മോട്ടോറൈസ്ഡ് വാഹനങ്ങൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ട്രൈസൈക്കിളുകൾ, ബാറ്ററി വീൽചെയറുകൾ, ലാപ്ടോപ്പുകൾ, ശ്രവണസഹായികൾ, മൊബൈൽ ഫോണുകൾ, മറ്റ് നൂതന ഉപകരണങ്ങൾ എന്നിവയുടെ വിതരണ ഉദ്ഘാടനം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.


