ഏഴുതലയുള്ള പാമ്പിനെ കണ്ടിട്ടുണ്ടോ? പുരാണങ്ങളില്‍ വായിച്ചുകേട്ടിട്ടുണ്ട്. എന്നാല്‍, ബെംഗളൂരു കനകപുരയില്‍ ഏഴു തലയുള്ള പാമ്പിന്റെ തോല് കണ്ടെത്തി. വാര്‍ത്ത പരന്നതോടെ പാമ്പിന് തോല് കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തി. മാരിഗോവദന എന്ന ഗ്രാമത്തിലാണ് ആളുകള്‍ ഏഴ് തലയുള്ള പാമ്പിന്റെ പടം കണ്ടതായി അവകാശപ്പെട്ടത്. ഒരു ക്ഷേത്രത്തിന് അടുത്ത് വച്ചാണ് ഇവര്‍ ഈ പാമ്പിന് തോല് കണ്ടത്. ഇതോടെ വിവിധ കഥകള്‍ പ്രചരിക്കാന്‍ തുടങ്ങി. അധികം വൈകാതെ പുരാണത്തിലെ പാമ്പിനെയാണ് കണ്ടത് എന്ന് പ്രചാരണവും ഉണ്ടായി.
Multi-headed snake’s skin draws crowds in Kanakapura #Karnataka pic.twitter.com/suXh4eGHhl
— TOI Bengaluru (@TOIBengaluru) October 10, 2019
ചിലര്‍ കുങ്കുമവും മഞ്ഞളും ചാലിച്ച് ആരാധനയും തുടങ്ങി. മാസങ്ങള്‍ക്കുമുന്‍പും ഇതുപോലൊരു തോല് കണ്ടെത്തിയിരുന്നു. അവിടെ ചെറിയ ക്ഷേത്രം പണിതതായും ഗ്രാമവാസികള്‍ പറയുന്നു. ആ ക്ഷേത്രത്തിനടുത്താണ് പാമ്പിന് തോല് കണ്ടെത്തിയത്.


