മുംബൈ: ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ക്ക് ആഡംബര ബൈക്ക് റൈഡിങ് പരിശീലിപ്പിക്കുന്ന യുവ റൈഡര്‍ ചേതന പണ്ഡിറ്റ് ആത്മഹത്യ ചെയ്ത നിലയില്‍. 27കാരിയായ ചേതനയെ മുംബൈ ഗുര്‍ഗാവനിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ല എന്നെഴുതിയ കറിപ്പും മുറിയില്‍ നിന്ന് കണ്ടെത്തി.
കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് പ്രണയം തകര്‍ന്ന ചേതന മാനസികമായി വിഷമിച്ചിരുന്നെന്ന് അടുത്ത സുഹൃത്ത് പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു. രണ്ടു വര്‍ഷത്തെ കരാറിലാണ് ആഡംബര ബൈക്ക് കമ്പനിയില്‍ ഇന്‍സ്ട്രക്ടറായി ചേതന ജോലി ചെയ്തിരുന്നത്. ഈ കരാര്‍ ഫെബ്രുവരിയില്‍ അവസാനിച്ചു. പിന്നീട് മറ്റ് ജോലികള്‍ നോക്കിയെങ്കിലും ബൈക്ക് ഇന്‍സ്ട്രക്ടറായി തുടരാനായിരുന്നു ചേതനയുടെ ആഗ്രഹമെന്നും അതിനായുള്ള ശ്രമത്തിലായിരുന്നെന്നും സുഹൃത്ത് പറഞ്ഞു.
ചെറുപ്പത്തില്‍ അമ്മയും അച്ഛനും മരിച്ച ശേഷം ചേതനയും സഹോദരനും ബന്ധത്തിലുള്ള ആന്റിക്കൊപ്പമായിരുന്നു. പിന്നീട് പല ജോലികളും നേടി ഫ്ലാറ്റിലേയ്ക്ക് മാറി. ആത്മഹത്യ ചെയ്ത ചെറിയ ഫ്ലാറ്റില്‍ മറ്റു മൂന്നു പേര്‍ക്കൊപ്പമായിരുന്നു താമസം. എന്നാല്‍ ഈ സുഹൃത്തുക്കള്‍ക്കും ചേതനയുടെ പ്രശ്നങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു.